ചെടികൾ സ്നേഹ സമ്മാനമായി നൽകാം.

ചെടികൾ സ്നേഹ സമ്മാനമായി നൽകാം – പ്രിയപ്പെട്ടവരുമായി സന്തോഷം പങ്കുവെയ്ക്കാം. നമ്മുടെ സ്നേഹിതർക്ക്  അവരുടെ ജീവിതത്തിലെ അവിസ്മരണീയമായ മുഹൂർത്തങ്ങളിൽ നൽകാവുന്ന ഏറ്റവും അനുയോജ്യമായ സമ്മാനമാണു ചെടികൾ. അതായതു ജന്മദിനം, വിവാഹം, ഗൃഹപ്രവേശം അങ്ങനെ വിശേഷ ദിവസങ്ങൾ ഏതുമാകട്ടെ, അവർക്കു ‌ മനോഹരമായ ഒരു ചെടി സമ്മാനമായി നൽകു. മറ്റേതൊരു സമ്മാനത്തെയും പോലെ, അല്ലെങ്കിൽ അതിനേക്കാളേറെ അവർ അത് ഇഷ്ടപ്പെടുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. സമ്മാനം നല്കാൻ വിശേഷാവസരങ്ങൾക്കായി കാത്തിരിക്കണമെന്നുമില്ല. കാരണം  പ്രിയപ്പെട്ടവരിൽ നിന്നു  ചെറുതെങ്കിലും ഒരു സ്നേഹസമ്മാനം…

Read More

പൂന്തോട്ടത്തിൽ ആമ്പൽ കുളം നിർമ്മിക്കാം.

പൂന്തോട്ടത്തിൽ ആമ്പൽ കുളം നിർമ്മിക്കാം. നിങ്ങളുടെ വീട്ടുമുറ്റത്തെ പൂന്തോട്ടം, വലുതോ ചെറുതോ ആകട്ടെ, അതിനുള്ളിൽ ഒരു കുളം കൂടി ആയാലോ? ഇതു നിങ്ങൾക്കും നിഷ്പ്രയാസം സാധിക്കാവുന്നതേയുള്ളു. സ്ഥലപരിമിതി ഒരു പ്രശ്നമായി കാണേണ്ട കാര്യമില്ല. കാരണം ഏതു വലിപ്പത്തിലും ആകൃതിയിലുമുള്ള കുളങ്ങൾ നമുക്ക് വീട്ടുമുറ്റത്തു നിർമ്മിക്കാം. ഇതുകൊണ്ടുള്ള പ്രയോജനങ്ങൾ എന്തെല്ലാമാണെന്നു നോക്കാം. 1. പൂന്തോട്ടങ്ങളെ കൂടുതൽ മനോഹരമാക്കുന്നു. തീർച്ചയായും ഒരു ചെറിയ കുളം കൂടിയുണ്ടെങ്കിൽ നമ്മുടെ പൂന്തോട്ടം കൂടുതൽ ഭംഗിയുള്ളതായിത്തീരും. ഓരോരുത്തർക്കും അവരവരുടെ ഭാവനക്കനുസരിച്ചുള്ള കുളങ്ങൾ രൂപകൽപന ചെയ്യാമല്ലോ.…

Read More

കണിക്കൊന്ന ബോൺസായ് എങ്ങനെ വളർത്താം

കണിക്കൊന്ന ബോൺസായ് എങ്ങനെ വളർത്താം – നിങ്ങൾക്കും ശ്രമിച്ചു നോക്കാം. കേരളത്തിന്റെ സംസ്ഥാന പുഷ്പം കൂടിയാണല്ലോ കണിക്കൊന്ന ( Golden shower tree ). വിഷുക്കണി ഒരുക്കാനായി ഈ പൂവിനെ വർഷത്തിൽ ഒരിക്കലെങ്കിലും നമ്മൾ അന്വേഷിക്കാറുണ്ട്. കൊന്നപ്പൂവിന്റെ ഒരിതൾ എങ്കിലുമില്ലാത്ത വിഷുക്കണി അപൂർണമാണ് എന്നാണു സങ്കല്പം. ഏതായാലും ഇനി നിങ്ങൾ കൊന്നപ്പൂവു തേടി അലയേണ്ടി വരില്ല. കാരണം ഒരു കണിക്കൊന്ന ബോൺസായ്  നിങ്ങൾ ക്കും അനായാസം വീട്ടിൽ നട്ടു വളർത്താം. തന്നെയുമല്ല, കേരളത്തിലെ കാലാവസ്ഥ കണിക്കൊന്ന ബോൺസായ്…

Read More

അഡീനിയം ബോൺസായ് വളർത്താം .

പൂന്തോട്ടത്തിലൊരു വർണ വിസ്മയം തീർക്കാൻ അഡീനിയം ബോൺസായ് വളർത്താം. Desert rose എന്ന പേരിലും അറിയപ്പെടുന്ന ഈ ചെടികൾ കേരളത്തിലെ കാലാവസ്ഥക്ക് ഏറ്റവും യോജിച്ചവയാണ്. പല നിറങ്ങളിലുള്ള പൂക്കളോടു കൂടിയ അഡീനിയം ചെടികളുണ്ട്. ഇവയിൽ Adenium obesum എന്ന ഇനമാണ് പൂന്തോട്ടങ്ങളിൽ വളർത്താൻ ഏറ്റവും അനുയോജ്യം. അഡീനിയം ചെടികളുടെ പ്രത്യേകതകൾ എന്തൊക്കെയാണെന്നു നോക്കാം . Succulent വിഭാഗത്തിൽപ്പെട്ട ഈ ചെടികൾക്ക് മാംസളമായ തണ്ടുകളും കട്ടിയുള്ള ഇലകളുമാണുള്ളത്. ശിഖരങ്ങളിൽ അറ്റത്തായി ചെറിയ കുലകളായാണ് പൂക്കൾ കാണപ്പെടുന്നത്. ഒറ്റവരിയായും അടുക്കുകളായും…

Read More

നിങ്ങളുടെ ഓഫീസിലും ഒരു ബോൺസായ്.

നിങ്ങളുടെ ഓഫീസിലും ഒരു ബോൺസായ് വളർത്താം – അതും അനായാസം ചുരുങ്ങിയ ചിലവിൽ. ഈ കലാരൂപം ജപ്പാൻ ചൈന തുടങ്ങിയ രാജ്യങ്ങളിൽ നൂറ്റാണ്ടുകൾക്കു മുൻപ് തന്നെ പ്രചാരത്തിലുണ്ടായിരുന്നു. എന്നാൽ ഇന്ന് നമ്മുടെ നാട്ടിലും വളരെയധികം ആളുകൾ ഹോബിയായും ബിസിനസ് എന്ന നിലയിലും ബോൺസായ് വളർത്തുന്നുണ്ട്. വാസ്തു ശാസ്ത്രം, ഫെങ് ഷൂയി എന്നിവയെല്ലാം ബോൺസായ് മരങ്ങൾ വളർത്തുന്നതിനു വളരെ പ്രാധാന്യം നൽകുന്നുണ്ട്. വീടുകളിലെന്ന പോലെ ഓഫീസിലും നമുക്ക് ഒരു ബോൺസായ് മരമെങ്കിലും അനായാസം വളർത്താം. ഞങ്ങളുടെ http://www.tamarindbonsai.in എന്ന …

Read More

കുറ്റികുരുമുളകു ചെടിചട്ടിയിൽ നട്ടുവളർത്താം.

ചെടിചട്ടിയിൽ കുറ്റികുരുമുളകു കായ്കളോടു കൂടി. കുറ്റികുരുമുളകു ചെടിചട്ടിയിൽ നട്ടുവളർത്താം – എങ്ങനെ ?. സുഗന്ധ ദ്രവ്യങ്ങളുടെ രാജാവായ ( King of Spices ) കുരുമുളക് നമ്മൾ അടുക്കളയിൽ ധാരാളമായി ഉപയോഗിക്കാറുണ്ടല്ലോ. ലോകത്തിലെ തന്നെ എല്ലാ ഭാഗത്തും ഭക്ഷണ സാധനങ്ങൾക്ക് രുചിയും സുഗന്ധവും നൽകുന്നതിന് കുരുമുളക് ഒരു അവിഭാജ്യ ഘടകം തന്നെയാണ്. അതുപോലെ വളരെയധികം ആയുർവേദ ഔഷധങ്ങളിൽ കുരുമുളക് ഒരു പ്രധാന ചേരുവയാണ്. കൂടാതെ പല ആരോഗ്യ പ്രശ്നങ്ങൾക്കും കുരുമുളക് ചേർത്ത ഒറ്റമൂലികൾ ( Home Remedies…

Read More

ബോൺസായ് വളർത്തൽ കേരളത്തിൽ.

ബോൺസായ് വളർത്തൽ കേരളത്തിൽ. കേരളത്തിലെ കാലാവസ്ഥക്ക് അനുയോജ്യമായ ബോൺസായ്, നിങ്ങൾക്കും അനായാസം വളർത്താൻ സാധിക്കും. ജപ്പാൻ, ചൈന തുടങ്ങിയ രാജ്യങ്ങളിൽ ഈ കലാരൂപം പണ്ടു മുതലേ വളരെയധികം പ്രചാരത്തിലുണ്ടായിരുന്നു. എന്നാൽ ഇന്ന് മിക്കവാറും എല്ലാ രാജ്യങ്ങളിലും ജനങ്ങൾ ഇതു വളരെ താല്പര്യമുള്ള ഹോബിയായി സ്വീകരിച്ചു കഴിഞ്ഞിട്ടുണ്ട്. ഓരോ പ്രദേശങ്ങളിലും കാലാവസ്ഥക്ക് അനുയോജ്യമായ മരങ്ങൾ ഇതിനായി തിരഞ്ഞെടുക്കണം എന്നു മാത്രം.ഏതായാലും കേരളത്തിൽ വളരുന്ന ധാരാളം മരങ്ങൾ നമുക്ക് ബോൺസായ് ആയി വളർത്താൻ സാധിക്കും. ശരിക്കും ഒരു ഹോബി എന്നതിലുപരി…

Read More

വീട്ടിനുള്ളിൽ വളർത്താൻ യോജിച്ച ചെടികൾ.

വീട്ടിനുള്ളിൽ വളർത്താൻ യോജിച്ച ചെടികൾ. വീട്ടുമുറ്റത്ത് ഒരു ചെടിയെങ്കിലും നട്ടുപിടിപ്പിക്കാൻ താല്പര്യമില്ലാത്തവരായി ആരും തന്നെ കാണില്ല. എന്നാൽ, സ്ഥല പരിമിതി തന്നെയാണ് പലരെയും ഇതിൽ നിന്നും പിൻതിരിപ്പിക്കുന്ന പ്രധാനപ്പെട്ട ഘടകം . പ്രതേകിച്ച്, ഫ്ളാറ്റുകളിലും മറ്റും താമസിക്കുന്നവർ. അല്പം മനസ്സു വച്ചാൽ ഇത് ആർക്കും സാധിക്കും. വീട്ടിനുള്ളിൽ അനായാസം വളർത്താവുന്ന മനോഹരമായ ധാരാളം ചെടികളുണ്ട്.വീട്ടിനുള്ളിൽ വളർത്താൻ യോജിച്ച ചെടികൾ – അതായതു ഇൻഡോർ പ്ലാന്റ്സ് ( Indoor plants).വാസ്‌തവത്തിൽ, ഒരു ചെടിക്കു പോലും വീട്ടിനുള്ളിൽ ദീർഘ കാലം…

Read More

വാഗമൺ മൊട്ടക്കുന്നിലേക്കൊരു മഴയാത്ര.

വാഗമൺ മൊട്ടക്കുന്നിലേക്കൊരു മഴയാത്ര. അടുത്ത കാലത്തായി കേരളത്തിൽ മൺസൂൺ ടൂറിസത്തിന് ഏറെ പ്രചാരം നേടിയിട്ടുണ്ട്. ശരിക്കും കാലാവസ്ഥയുടെയും ഭൂപ്രകൃതിയുടെയും പ്രതൃേകത തന്നെയാണ് ഇതിന്റെ പ്രധാന കാരണം. ജൂൺ മാസം ആദ്യം തുടങ്ങി നവംബർ പകുതി യോടെ അവസാനിക്കുന്ന മഴക്കാലമാണല്ലൊ കേരളത്തിൽ. ഇതിൽ കനത്ത മഴ അനുഭവപ്പെടുന്ന ജൂലൈ ഒഴികെ മറ്റെല്ലാ സമയത്തും സന്ദർശിക്കാൻ അനുയോജ്യമായ ധാരാളം സ്ഥലങ്ങൾ കേരളത്തിൽ ഉണ്ടു്. ഉദാഹരണത്തിന്: 1. തീരപ്രദേശങ്ങളായ കോവളം, വർക്കല, കോഴിക്കോട് തുടങ്ങി മനോഹരമായ ബീച്ചുകൾ. 2. കൊല്ലം ജില്ലയിലെ…

Read More

ജെയ്ഡ് ബോൺസായ് നിങ്ങൾക്കും വളർത്താം.

ജെയ്ഡ് ബോൺസായ് നിങ്ങൾക്കും വളർത്താം, വളരെ എളുപ്പത്തിൽ ജെയ്ഡ് ബോൺസായ് – Jade by the door poor no more. ഒരു ജെയ്ഡ് മരം കൈവശമുണ്ടെങ്കിൽ എല്ലാവിധ സൗഭാഗ്യങ്ങളും നിങ്ങളെത്തേടിയെത്തും എന്നുള്ള ഒരു വിശ്വാസം പരക്കെയുണ്ട്. അതുകൊണ്ടാണ് Money Tree , Lucky Tree എന്നീ പേരുകളിലും ഈ മരം അറിയപ്പെടുന്നത്. Jade by the door , poor no more എന്ന് ഇംഗ്ലീഷിൽ ഒരു ചൊല്ലു തന്നെയുണ്ട്. വാസ്തു , ഫെങ് ഷുയി…

Read More