പൂന്തോട്ടത്തിൽ ആമ്പൽ കുളം നിർമ്മിക്കാം.

പൂന്തോട്ടത്തിൽ ആമ്പൽകുളം നിർമ്മിക്കാം
പൂന്തോട്ടത്തിലെ ആമ്പൽകുളം.

പൂന്തോട്ടത്തിൽ ആമ്പൽ കുളം നിർമ്മിക്കാം.

നിങ്ങളുടെ വീട്ടുമുറ്റത്തെ പൂന്തോട്ടം, വലുതോ ചെറുതോ ആകട്ടെ, അതിനുള്ളിൽ ഒരു കുളം കൂടി ആയാലോ? ഇതു നിങ്ങൾക്കും നിഷ്പ്രയാസം സാധിക്കാവുന്നതേയുള്ളു. സ്ഥലപരിമിതി ഒരു പ്രശ്നമായി കാണേണ്ട കാര്യമില്ല. കാരണം ഏതു വലിപ്പത്തിലും ആകൃതിയിലുമുള്ള കുളങ്ങൾ നമുക്ക് വീട്ടുമുറ്റത്തു നിർമ്മിക്കാം.


ഇതുകൊണ്ടുള്ള പ്രയോജനങ്ങൾ എന്തെല്ലാമാണെന്നു നോക്കാം.

1. പൂന്തോട്ടങ്ങളെ കൂടുതൽ മനോഹരമാക്കുന്നു.

തീർച്ചയായും ഒരു ചെറിയ കുളം കൂടിയുണ്ടെങ്കിൽ നമ്മുടെ പൂന്തോട്ടം കൂടുതൽ ഭംഗിയുള്ളതായിത്തീരും. ഓരോരുത്തർക്കും അവരവരുടെ ഭാവനക്കനുസരിച്ചുള്ള കുളങ്ങൾ രൂപകൽപന ചെയ്യാമല്ലോ. തന്നെയുമല്ല അതിൽ നിങ്ങൾക്ക് ഇഷ്ടമുള്ള ചെടികൾ നട്ടുപിടിപ്പിക്കുകയും ചെയ്യാം.
പലനിറങ്ങളിലുള്ള പൂക്കളോടു കൂടിയ ആമ്പൽ, താമര എന്നിവയെല്ലാം നമ്മുടെ നാട്ടിലെ കാലാവസ്ഥയിൽ നന്നായി വളരുന്നവയാണ്.

ഇനി നിങ്ങളുടെ കുളത്തിനു ചുറ്റുമുള്ള സ്ഥലവും ഇഷ്ടമുള്ള രീതിയിൽ മനോഹരമാക്കാം.

പല രൂപത്തിലും വലിപ്പത്തിലുമുള്ള ഉരുളൻ പാറകൾ (Pebbles), ചെറിയ പ്രതിമകൾ, ബോൺസായ് ചെടികൾ തുടങ്ങി നിങ്ങൾക്കിഷ്ടപ്പെട്ട എന്തും അലങ്കാരത്തിനായി ഉപയോഗിക്കാം.

പൂന്തോട്ടത്തിൽ ആമ്പൽകുളം
ആമ്പൽകുളത്തിനു ചുറ്റും അലങ്കാരങ്ങൾ.

ചെറിയ ജലധാരകൾ ( Fountains ) നിങ്ങളുടെ പൂന്തോട്ടത്തെ കൂടുതൽ ആകർഷകമാക്കും എന്നുള്ള കാര്യത്തിൽ സംശയമില്ല.

2 . നമ്മുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെ മെച്ചപ്പെടുത്താൻ സഹായിക്കുന്നു.


തീർച്ചയായും ജലാശയങ്ങൾ ( water bodies ), നമ്മുടെ ആരോഗ്യത്തെ വളരെ ഏറെ സ്വാധീനിക്കുന്നതായി കാണാം. രക്തസമ്മർദ്ദം, വിഷാദരോഗം തുടങ്ങിയ പല ആരോഗ്യ പ്രശ്നങ്ങൾക്കും ഇതിന്റെ സാമീപ്യം അനുകൂലമായ മാറ്റങ്ങൾ വരുത്തുന്നതായി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. പൂന്തോട്ടത്തിൽ ഒരു കുളം നിർമിക്കുന്നതിന് ഫെങ് ഷൂയി പോലെയുള്ള ശാസ്ത്രങ്ങൾ വളരെ പ്രാധാന്യം നൽകുന്നുണ്ട്. വീട്ടുമുറ്റത്തു ഏപ്പോഴും ഇളകിക്കൊണ്ടിരിക്കുന്ന ജലം പോസിറ്റീവ് എനർജി കൊണ്ടുവരുമെന്നാണ് സങ്കല്പം. ഭാരതീയ വാസ്തുശാസ്ത്രവും ഇതിനെ പിന്തുണക്കുന്നുണ്ടല്ലോ.

3. പൂന്തോട്ടത്തിൽ ആമ്പൽ കുളം നിർമ്മിക്കാം – അലങ്കാര മൽസ്യങ്ങളെ വളർത്താം.



ആമ്പൽകുളം.
കുളത്തിനുള്ളിൽ വളരുന്ന അലങ്കാര മൽസ്യങ്ങൾ.

വീട്ടിനുള്ളിൽ സൂക്ഷിക്കുന്ന  അക്വേറിയങ്ങളിൽ വളർത്തുന്ന മീനുകളേക്കാൾ കുളങ്ങളിൽ വളരുന്ന മീനുകൾ ഊർജ്ജ സ്വലരായിരിക്കും. ഗപ്പി, കൊയി കാർപ്പ്, ഗോൾഡ് ഫിഷ് തുടങ്ങിയ മീനുകളെ നമുക്ക് ഈ കുളങ്ങളിൽ വളർത്താം.
ആവശ്യമെങ്കിൽ, ഈ മീനുകളെ കൊക്ക്, പൊൻമാൻ തുടങ്ങിയവയിൽ നിന്നു രക്ഷിക്കാൻ കുളത്തിനു മുകളിലായി വലകൾ ഉപയോഗിക്കാം.

മൽസ്യങ്ങൾക്കു സംരക്ഷണം നൽകാൻ വല ഉപയോഗിക്കാം.

4. ആവാസവ്യവസ്ഥയുടെ ഏറ്റവും നല്ല ഉദാഹരണമാണു കുളങ്ങൾ.


അതുകൊണ്ടു നമ്മുടെ കുഞ്ഞുങ്ങൾ പ്രകൃതി സ്നേഹത്തിന്റെ ആദ്യപാഠങ്ങൾ വീട്ടു മുറ്റത്തു നിന്നു തന്നെ പഠിക്കട്ടെ.

പൂന്തോട്ടത്തിൽ ആമ്പൽ കുളം നിർമ്മിക്കാം – ഇതിന് അനുയോജ്യമായ സ്ഥാനം .

നമ്മുടെ വീട്ടുമുറ്റത്തു കിണറിന്റെ സ്ഥാനം പോലെ തന്നെ പ്രാധാന്യം കുളം നിർമിക്കുമ്പോഴും നൽകണം. അതായതു വടക്കു കിഴക്കു ദിക്കിൽ കുളം നിർമിക്കുന്നതാണ് ഏറ്റവും അനുയോജ്യമായി കണക്കാക്കുന്നത്. നേരിട്ടു സൂര്യപ്രകാശം ഏൽക്കുന്ന സ്ഥലം ഒഴിവാക്കാൻ ശ്രദ്ധിക്കണം. അമിതമായ പായൽ വളർച്ച തടയുന്നതിന് ഇത് അനിവാര്യമാണ്.
വലിയ മരങ്ങളുടെ ചുവട്ടിലും കുളത്തിന്റെ സ്ഥാനം ഒഴിവാക്കുക. ഇലകൾ വീണു ചീയുന്നതുമൂലം വെള്ളം പെട്ടെന്നു മലിനമാകുകയും, ജീവജാലങ്ങൾക്കു ഇതു ഹാനികരമാകുകയും ചെയ്യും.

പൂന്തോട്ടത്തിലെ കുളത്തിന്റെ  വലിപ്പം.

യഥാർത്ഥത്തിൽ നിങ്ങളുടെ പൂന്തോട്ടത്തിലെ കുളത്തിന്റെ വലിപ്പത്തിനു വലിയ പ്രാധാന്യം നല്കേണ്ട ആവശ്യമില്ല. നിങ്ങളുടെ വീട്, പൂന്തോട്ടം എന്നിവയുടെ വലിപ്പവും ആകൃതിയുമെല്ലാം കണക്കിലെടുത്തു വേണം കുളത്തിന്റെ വലിപ്പം നിശ്ചയിക്കാൻ. തീർച്ചയായും ചെറിയ വീടിന്റെ മുറ്റത്ത് വലിയ ഒരു കുളം നിർമിക്കുന്നതിലെ അനൗചിതൃം നമുക്ക് ഊഹിക്കാമല്ലൊ.

സിമന്റ്, മണ്ണ് ( terracotta) എന്നിവ കൊണ്ടു നിർമ്മിച്ച ചെറിയ കുളങ്ങൾ ഇപ്പോൾ നമുക്കു നേരിട്ടു വാങ്ങാൻ സാധിക്കും. സ്ഥല പരിമിതികളുളള വീട്ടു മുറ്റങ്ങളിലും, ഫ്ളാറ്റുകളിൽ പോലും മറ്റു ചെടികളോടൊപ്പം നമുക്ക് ഇവയും സൂക്ഷിക്കാം. ഗപ്പി പോലെയുള്ള ചെറു മീനുകളെയും ഒന്നോ രണ്ടോ ജല സസ്യങ്ങളും ഇതിൽ നമുക്കു അനായാസം വളർത്താം.

ഉരുളിയുടെ ആകൃതിയിലുള്ള ടെറാക്കോട്ട ആമ്പൽ കുളം.

പൂന്തോട്ടത്തിലെ കുളത്തിന് എത്രമാത്രം ആഴമുണ്ടാകണം

.

സാധാരണ പൂന്തോട്ടത്തിൽ  നിർമ്മിക്കുന്ന കുളത്തിന്റെ ആഴം ഏകദേശം രണ്ടടി ആയിരിക്കും. പ്രതേകിച്ചു മീനുകളെയും ചെടികളും വളർത്താൻ ഉദ്ദേശിച്ചുള്ള വയാണെങ്കിൽ.

ഇതിനായി ആവശ്യമായ വിസ്താരത്തിൽ ഏകദേശം രണ്ടടി താഴ്ചയുള്ള കുഴി യെടുക്കാം. പിന്നീട് ഇതിന്റെ ഉൾവശം സിമന്റ് ഉപയോഗിച്ച് കോൺക്രീറ്റ് ചെയ്യുക. നന്നായി ഉണങ്ങിയ തിനു ശേഷം കുളത്തിൽ ശുദ്ധജലം നിറയ്ക്കുക.
വർഷത്തിൽ ഒരിക്കലെങ്കിലും കുളത്തിലെ വെള്ളം മുഴുവനും മാറ്റി ശുദ്ധ ജലം നിറയ്ക്കാൻ ശ്രദ്ധിക്കണം.

ഏതൊക്കെ ജല സസ്യങ്ങൾ വളർത്താം.


തീർച്ചയായും നമ്മുടെ നാട്ടിൽ സാധാരണയായി കാണുന്നആമ്പൽ, താമര, കുളവാഴ ( Water Hyacinth )എന്നിവ നമുക്കും വളർത്താം.

 ആമ്പൽകുളംനിർമ്മിക്കാം
വയലറ്റ് നിറത്തിലുള്ള ആമ്പൽ പൂക്കൾ.

ഇതിൽ തന്നെ വയലറ്റ്, പിങ്ക് പൂക്കളോടുകൂടിയ ആമ്പൽ വളരെ ഭംഗിയുള്ളതാണ്. കൂടാതെ, ആഫ്രിക്കൻ പായൽ, വാട്ടർ ലെറ്റൂസ് ( Pistia ) തുടങ്ങിയ ചെടികളും നമുക്ക് കുളങ്ങളിൽ അനായാസം വളർത്താം. പൂക്കളില്ലെങ്കിലും ഈ ചെടികളും ആകർഷകമാണ് .

മുകളിൽ സൂചിപ്പിച്ച കാര്യങ്ങൾ മനസ്സിൽ വച്ചുകൊണ്ടു നിങ്ങൾക്കും പൂന്തോട്ടത്തിൽ ആമ്പൽ കുളം നിർമ്മിക്കാം . അങ്ങനെ ശാരീരികവും മാനസികവുമായി ആരോഗ്യം മെച്ചപ്പെടുത്താം. നിങ്ങളുടെ ജീവിതം കൂടുതൽ നിറമുള്ളതാകട്ടെ.


…..

%d bloggers like this: