കുറ്റികുരുമുളകു ചെടിചട്ടിയിൽ നട്ടുവളർത്താം.

കുറ്റികുരുമുളകു ചെടിചട്ടികളിൽ എങ്ങനെ വളർത്താംചെടിചട്ടിയിൽ കുറ്റികുരുമുളകു കായ്കളോടു കൂടി.

കുറ്റികുരുമുളകു ചെടിചട്ടിയിൽ നട്ടുവളർത്താം – എങ്ങനെ ?. സുഗന്ധ ദ്രവ്യങ്ങളുടെ രാജാവായ ( King of Spices ) കുരുമുളക് നമ്മൾ അടുക്കളയിൽ ധാരാളമായി ഉപയോഗിക്കാറുണ്ടല്ലോ. ലോകത്തിലെ തന്നെ എല്ലാ ഭാഗത്തും ഭക്ഷണ സാധനങ്ങൾക്ക് രുചിയും സുഗന്ധവും നൽകുന്നതിന് കുരുമുളക് ഒരു അവിഭാജ്യ ഘടകം തന്നെയാണ്. അതുപോലെ വളരെയധികം ആയുർവേദ ഔഷധങ്ങളിൽ കുരുമുളക് ഒരു പ്രധാന ചേരുവയാണ്. കൂടാതെ പല ആരോഗ്യ പ്രശ്നങ്ങൾക്കും കുരുമുളക് ചേർത്ത ഒറ്റമൂലികൾ ( Home Remedies ) നമ്മൾ പ്രയോഗിക്കാറുണ്ട്.

ഇതിൽ നിന്നെല്ലാം കുരുമുളകിന് നിത്യ ജീവിതത്തിൽ എത്ര മാത്രം പ്രാധാന്യമുണ്ടെന്ന് നമുക്ക് മനസിലാക്കാം. തീർച്ചയായും മറ്റുള്ള സുഗന്ധ ദ്രവ്യങ്ങളെ അപേക്ഷിച്ചു കുരുമുളക് വളരെ വിലയേറിയതാണ്. കറുത്ത സ്വർണം ( Black Gold ) എന്ന പേരിൽ ഇതറിയപ്പെടാനുള്ള കാരണവും മറ്റൊന്നല്ല.

സാധാരണയായി കുരുമുളക് വള്ളിച്ചെടിയായി താങ്ങു വൃക്ഷങ്ങളിലാണ് വളരുന്നത്. ഫലഭൂയിഷ്ഠമായ മണ്ണും ഉഷ്ണമേഖലാ കാലാവസ്ഥയും കുരുമുളക് കൃഷിക്ക് അത്യാവശ്യമായ ഘടകങ്ങളാണ്. ഏകദേശം പത്തു മീറ്റർ ഉയരത്തിൽ വരെ ഇത് വളരാറുണ്ട്. മരങ്ങളുടെ അഭാവവും കായ്കൾ ശേഖരിക്കുന്നതിനുള്ള ബുദ്ധിമുട്ടും ഇന്ന് കുരുമുളക് കൃഷി ചെയ്യുന്നവർ നേരിടുന്ന
പ്രധാന പ്രശ്നങ്ങളാണ്.

എന്നാൽ ചെടിചട്ടികളിൽ കുറ്റി ചെടിയായി ഇതിനെ അനായാസം നമുക്ക് വളർത്തിയെടുക്കാം. ബുഷ് പെപ്പർ ( Bush Pepper ) എന്നപേരിൽ അറിയപ്പെടുന്ന ഈ ചെടികൾ ഇന്ന് വളരെയേറെ പ്രചാരം നേടിയിട്ടുണ്ട്.

കേരളത്തിന് ഏറ്റവുമധികം വിദേശ നാണ്യം നേടിത്തരുന്ന വിളകളിലൊന്നാണല്ലോ കുരുമുളക്. ഇതിൽനിന്നു തന്നെ കേരളത്തിലെ കാലാവസ്ഥ കുരുമുളക് കൃഷിക്ക് എത്രമാത്രം അനുയോജ്യമാണെന്നുള്ള കാര്യം നമുക്ക് മനസിലാക്കാം. ഓരോ വീട്ടിലും അടുക്കള തോട്ടത്തിൽഒന്നോ രണ്ടോ ചെടികൾ

നട്ടു പിടിപ്പിച്ചാൽ സ്വന്തം ആവശ്യത്തിനുള്ള കുരുമുളക് വില കൊടുത്തു വാങ്ങേണ്ടി വരില്ല എന്നത് തർക്കമറ്റ സംഗതിയാണ് .

കുറ്റികുരുമുളകു ചെടിചട്ടിയിൽ നട്ടു വളർത്താം- ഇതു കൊണ്ടുള്ള പ്രയോജനങ്ങൾ എന്തൊക്കെ .

1. സാധാരണ കുരുമുളകു വള്ളികൾ പടർത്തുന്നതിനു മരങ്ങൾ ആവശ്യമാണ്. ഇന്നത്തെ പരിതസ്‌തിതിയിൽ ഇത് ഏറെ അപ്രായോഗികമാണല്ലോ. അതിനാൽ ചട്ടികളിൽ വളർത്തുന്നതിനെപ്പറ്റി രണ്ടാമതൊന്നു ആലോചിക്കേണ്ടി വരുന്നില്ല.

2.കുരുമുളക് ചെടികൾ പൊതുവെ തണൽ ഇഷ്ടപ്പെടുന്നവയാണ്. ചട്ടികളിൽ വളർത്തിയാൽ നമുക്ക് അവയെ സൗകര്യപ്രദമായി മാറ്റി വെക്കാൻ സാധിക്കും.ഫ്ളാറ്റുകളിലും മറ്റും താമസിക്കുന്നവർക്കും ഒരു ചെടിയെങ്കിലും ഇങ്ങനെ വളർത്താമല്ലോ.

3. ഏകദേശം പത്തുമീറ്ററോളം വളരുന്ന കുരുമുളകു വള്ളിയിൽ നിന്നു കായ്‌കൾ പറിച്ചെടുക്കുന്നതു വളരെ ബുദ്ധിമുട്ടുള്ള കാര്യമാണല്ലോ. എന്നാൽ വെറും ഒരടിയോളം മാത്രം പൊക്കം വെക്കുന്ന കുറ്റികുരുമുളകു ചെടിയിൽ നിന്നു കൊച്ചു കുട്ടികൾക്കു പോലും കായ്കൾ ശേഖരിക്കാൻ സാധിക്കും.

4. പച്ചയും ചുവപ്പും നിറങ്ങളിലുള്ള മുത്തുമണികൾ പോലെയുള്ള കായ്കളോടു കൂടിയ കുരുമുളക് ചെടികൾ കാഴ്ചക്കും വളരെ മനോഹരമാണ്. അതുകൊണ്ട് തീർച്ചയായും മറ്റു ചെടികളെ പോലെ ഇവക്കും നമ്മുടെ പൂന്തോട്ടത്തിൽ സ്ഥാനം നല്കാമല്ലോ.

കുറ്റികുരുമുളകു ചെടിചട്ടികളിൽ എങ്ങനെ വളർത്താം
കുറ്റികുരുമുളകു ചെടിയിൽ നിന്നു ശേഖരിച്ച കായ്കൾ.

കുറ്റികുരുമുളകു  ചെടിചട്ടിയിൽ നട്ടുവളർത്താം – എങ്ങനെ.

1.സാധാരണയായി തണ്ടുകൾ മുറിച്ചു നട്ടാണ് കുരുമുളകു ചെടികൾ വളർത്തുന്നത്. കുറ്റികുരുമുളകു വളർത്തുന്നതിനും ഈ രീതി തന്നെ സ്വീകരിക്കാവുന്നതാണ്. വേരുകളോടുകൂടിയ പാർശ്വ ശിഖരങ്ങൾ ( Lateral branches ) ഇതിനായി ഉപയോഗിക്കാവുന്നതാണ്. മരങ്ങളിൽ പറ്റിപ്പിടിച്ചു വളരുന്ന കുരുമുളക് വള്ളികളുടെ വശങ്ങളിലേക്കു വളരുന്ന ചെറു ശിഖരങ്ങളാണിവ.

മൂന്നു മുതൽ അഞ്ചു വരെ മുട്ടുകളോടു കൂടിയ തണ്ടുകൾ ഇതിനായി ഉപയോഗിക്കാം. കുറ്റികുരുമുളകു തൈകൾ മിക്കവാറും എല്ലാ നഴ്സറികളിൽ നിന്നും വാങ്ങാൻ സാധിക്കും.

ഗ്രോ ബാഗുകളിൽ നിറച്ച നടീൽ മിശ്രിതത്തിൽ ( Potting medium ) ഈ തൈകൾ നടാവുന്നതാണ്. അതായത് ആറ്റുമണൽ, മണ്ണ്, വളം എന്നിവ 1:1:1 എന്ന അനുപാതത്തിലാണ് മിശ്രിതം തയ്യാറാക്കേണ്ടത്. നന്നായി ഉണക്കി പൊടിച്ച ചാണകമോ മറ്റേതെങ്കിലും ജൈവ വളമോ ഉപയോഗിക്കാം.

ഗ്രോബാഗിൽ ഏകദേശം 2 / 3 ഭാഗം മിശ്രിതം നിറച്ചതിനു ശേഷം കുരുമുളക് തൈ ഇതിൽ നടുക. മൂന്ന് മുതൽ നാലാഴ്ച വരെ തണലിൽ സൂക്ഷിക്കുക. പതിവായി നനച്ചു കൊടുക്കാൻ മറക്കരുത് .

2. കുറ്റികുരുമുളകു ചട്ടികളിലേക്കു മാറ്റി നടുന്ന ഘട്ടം.

കുറ്റികുരുമുളകു ചെടിചട്ടികളിൽ എങ്ങനെ വളർത്താംകുറ്റികുരുമുളകു തൈ ചട്ടിയിലേക്കു മാറ്റി നട്ടതിനുശേഷം. [/caption]ഏതാണ്ട് ഒരു മാസം കൊണ്ട് കുരുമുളക് തണ്ടുകൾ വേര് പിടിച്ചു ഗ്രോ ബാഗുകളിൽ നന്നായി വളരാൻ തുടങ്ങും. ഈ സമയം മാറ്റി നടനുള്ള ചട്ടി തയാറാക്കാം. താരതമ്യേന വലിയ ചട്ടികൾ ഇതിനായി ഉപയോഗിക്കുന്നതാണ് നല്ലത്‌. ഗ്രോബാഗിൽ നിറച്ച അതെ അനുപാതത്തിലുള്ള നടീൽ മിശ്രിതം ചട്ടിയിലും നിറക്കാവുന്നതാണ്. ചട്ടിക്ക് നല്ല നീർ വാർച്ചയുണ്ടായിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

ഇനി വളരെ സൂക്ഷിച്ചു കുരുമുളകു തൈകൾ മണ്ണോടുകൂടി ചട്ടിയിലേക്കു മാറ്റി നടാം. നാലോ അഞ്ചോ തൈകൾ ഒരു ചട്ടിയിൽ നടാവുന്നതാണ്.

കുറ്റികുരുമുളകു  ചെടിചട്ടികളിൽ  എങ്ങനെ  വളർത്താംകുറ്റികുരുമുളകു ചെടിയിൽ കായ്കൾ മൂപ്പെത്തുന്നതിനു മുൻപ്

3. കുറ്റികുരുമുളകു ചെടി സംരക്ഷിക്കേണ്ടതെങ്ങിനെ .

ചട്ടിയിലേക്കു മാറ്റി നട്ടതിനു ശേഷം ചെടികൾ ഭാഗികമായി വെയിൽ ലഭിക്കുന്ന സ്ഥലത്തു സൂക്ഷിക്കുക. ദിവസവും രണ്ടു നേരം മിതമായ രീതിയിൽ നനച്ചു കൊടുക്കുക. രണ്ടോ മൂന്നോ മാസം കൂടുമ്പോൾ വളം ചെയ്യേണ്ടത് അത്യാവശ്യമാണ്.

കുറ്റി കുരുമുളക് വള്ളികൾ അധികം പൊക്കത്തിൽ വളർന്നാൽ തീർച്ചയായും അവയെ നമുക്ക് മുറിച്ചു മാറ്റാവുന്നതാണ് ( Pruning ). നല്ല മൂർച്ചയുള്ള കത്തി ഉപയോഗിച്ച് വേണം പ്രൂണിങ് നടത്താൻ. യഥാർത്ഥത്തിൽ പ്രൂണിങ് ചെയ്യുന്നതു കൊണ്ട് ചെടിയുടെ ആരോഗ്യവും സൗന്ദര്യവും നിലനിർത്താൻ സാധിക്കും.

കൃത്യമായ പരിചരണം ഉണ്ടെങ്കിൽ നിങ്ങളുടെ കുറ്റികുരുമുളക് ഒരു വർഷം കൊണ്ട് തന്നെ കായ്കൾ ഉല്പാദിപ്പിക്കാൻ തുടങ്ങും. ഒരേ ചെടിയിൽ നിന്ന് തന്നെ വർഷത്തിൽ എല്ലാ ദിവസവും കുരുമുളക് ലഭിക്കും എന്നുള്ളതാണ് ഏറ്റവും വലിയ പ്രത്യേകത. പച്ച കുരുമുളക് ചേർത്തു വളരെ സ്വാദിഷ്ടമായ പല വിഭവങ്ങളും നമ്മൾ ഉണ്ടാക്കാറുണ്ടല്ലോ . അതുപോലെ അത്യാവശ്യ ഘട്ടങ്ങളിൽ ഗൃഹ വൈദ്യം എന്ന നിലയിൽ പ്രയോഗിക്കേണ്ടി വരുമ്പോൾ വീട്ടുമുറ്റത്തു നിന്നു തന്നെ ലഭിക്കുകയും ചെയ്യുന്നു.

കുറ്റികുരുമുളകു ചെടിയിലെ രോഗങ്ങൾ.


കാരൃമായ രോഗങ്ങൾ ഒന്നും തന്നെ കുറ്റികുരുമുളകു ചെടികളെ ബാധിക്കാറില്ല എന്നതാണ് വാസ്തവം.
എങ്കിലും ഫംഗസ് ബാധ പോലെയുള്ള ചെറിയ പ്രശ്നങ്ങൾക്കു 1% വീരൃമുള്ള ബോർഡോ മിശ്രിതം തളിച്ചു കൊടുക്കുന്നതു ഫലപ്രദമാണ്.

തീർച്ചയായും രണ്ടോ മൂന്നോ ചട്ടികളിൽ കുറ്റി കുരുമുളക് നിങ്ങളുടെ പൂന്തോട്ടത്തിലും വളർത്താൻ ശ്രമിക്കുക. ഗാർഡൻ ഫ്രഷ് കുരുമുളകിന്റെ ഗുണങ്ങൾ അനുഭവിച്ചു തന്നെ അറിയുക.

….

Leave a Reply

%d bloggers like this: