വീട്ടിനുള്ളിൽ വളർത്താൻ യോജിച്ച ചെടികൾ.

വീട്ടിനുള്ളിൽ വളർത്താൻ യോജിച്ച ചെടികൾ. വീട്ടുമുറ്റത്ത് ഒരു ചെടിയെങ്കിലും നട്ടുപിടിപ്പിക്കാൻ താല്പര്യമില്ലാത്തവരായി ആരും തന്നെ കാണില്ല. എന്നാൽ, സ്ഥല പരിമിതി തന്നെയാണ് പലരെയും ഇതിൽ നിന്നും പിൻതിരിപ്പിക്കുന്ന പ്രധാനപ്പെട്ട ഘടകം . പ്രതേകിച്ച്, ഫ്ളാറ്റുകളിലും മറ്റും താമസിക്കുന്നവർ. അല്പം മനസ്സു വച്ചാൽ ഇത് ആർക്കും സാധിക്കും. വീട്ടിനുള്ളിൽ അനായാസം വളർത്താവുന്ന മനോഹരമായ ധാരാളം ചെടികളുണ്ട്.വീട്ടിനുള്ളിൽ വളർത്താൻ യോജിച്ച ചെടികൾ – അതായതു ഇൻഡോർ പ്ലാന്റ്സ് ( Indoor plants).വാസ്‌തവത്തിൽ, ഒരു ചെടിക്കു പോലും വീട്ടിനുള്ളിൽ ദീർഘ കാലം അതിജീവിക്കാൻ കഴിയില്ല. പക്ഷെ, കുറഞ്ഞ സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്തു നന്നായി വളരുന്ന ധാരാളം ചെടികളുണ്ട്. ഇത്തരം ചെടികൾക്കു ദിവസം രണ്ടു മൂന്നു മണിക്കൂർ വെയിൽ മതിയാകും. ബാൽക്കണി, ജനാലയുടെ സമീപം തുടങ്ങി എവിടെ വേണമെങ്കിലും ഇവയെ നമുക്ക് വളർത്താം. തീർച്ചയായും, കുറച്ചു ദിവസത്തേക്ക് വീടിനുള്ളിലും ഈ ചെടികൾ സൂക്ഷിക്കാം.ഇൻഡോർ പ്ലാന്റ്സ് ആയി വളർത്താൻ അനുയോജ്യമായ ഏതാനും ചെടികളെ ഞാൻ നിങ്ങൾക്ക് പരിചയപ്പെടുത്താം.

1. മണി പ്ലാന്റ് .( Money Plant ) – വീട്ടിനുള്ളിൽ വളർത്താൻ യോജിച്ച ചെടികൾ.

 വീട്ടിനുള്ളിൽ വളർത്താൻ യോജിച്ച ചെടികളാണ് മണി പ്ലാന്റുകൾ.
കടും പച്ച നിറത്തിലുള്ള ഇലകളോടു കൂടിയ മണി പ്ലാന്റുകൾ.

ഇൻഡോർ പ്ലാന്റ്സ് , എന്നു പറയുമ്പോൾ മണിപ്ലാന്റ് തന്നെയാണ് ആദ്യം മനസ്സിലേക്കോടിയെത്തുക. വളരുന്നതിനു മണ്ണ് തീരെ ആവശ്യമില്ല എന്നുള്ളതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. വീട്ടിനുള്ളിൽ വളർത്തുന്ന ചെടികൾക്ക് വെള്ളം വാർന്നു പോകുന്നതിനുള്ള സൗകര്യം അത്യാവശ്യമാണ്. എന്നാൽ മണിപ്ലാന്റിനെ സംബന്ധിച്ച് ഈയൊരു പ്രശനം തീരെയില്ല. വിവിധ തരത്തിലുള്ള മണി പ്ലാന്റുകളുണ്ട്. മറ്റു ഇൻഡോർ പ്ലാന്റുകൾക്ക് ആവശ്യമുള്ള അത്ര പോലും സൂര്യപ്രകാശം ഇവക്കു ആവശ്യമില്ല. അതുകൊണ്ടു തന്നെ കൂടുതൽ ദിവസം ഇവക്കു വീട്ടിനുള്ളിൽ വളരാൻ സാധിക്കും.വാസ്തു ശാസ്ത്രത്തിൽ ഈ ചെടികൾക്ക് വളരെയധികം പ്രാധാന്യമുണ്ട്. പേരു സൂചിപ്പിക്കും പോലെ, ഈ ചെടി വീട്ടിലുണ്ടെങ്കിൽ സമ്പത്തു താനെ വരും എന്നൊരു വിശ്വാസം പരക്കെയുണ്ട്. കൂടാതെ, വിഷാംശത്തെ വലിച്ചെടുത്തു വായുവിനെ ശുദ്ധീകരിക്കാനുള്ള കഴിവും ഇവയ്ക്കുണ്ട്. വീട്ടിനുള്ളിൽവളർത്താൻ യോജിച്ച ചെടികൾ.

2. കലേഡിയം ( Caladium ).

വീട്ടിനുള്ളിൽ വളർത്താൻ യോജിച്ച ചെടികളാണ് കലേഡിയം.
കലേഡിയം ചെടികൾ.

ചേമ്പു വർഗ്ഗത്തിൽപെട്ട മനോഹരമായ ചെടികളാണിവ. ഹൃദയാകൃതിയിലുള്ള ഇലകളാണ് ഈ ചെടികളുടെ ഏറ്റവും വലിയ ആകർഷണം. പല നിറങ്ങളിലുള്ള ആയിരത്തിലധികം ഇനങ്ങൾ ഈ കുടുംബത്തിലുണ്ട്. കുറഞ്ഞ പ്രകാശത്തിൽ ഈ ചെടികൾ വളരെ നന്നായി വളരുന്നു. മാത്രമല്ല, നേരിട്ട് സൂര്യപ്രകാശമേറ്റാൽ ഇവ കരിഞ്ഞു പോകാനും സാധ്യതയുണ്ട് .

3. ആഗ്ളോനിമ അഥവാ ചൈനീസ് എവർഗ്രീൻ – വീട്ടിനുള്ളിൽ വളർത്താൻ യോജിച്ച ചെടികൾ.

( Aglaonema or Chinese Evergreen ).

വീട്ടിനുള്ളിൽ വളർത്താൻ യോജിച്ച ചെടികളാണ് അഗ്ളൊനോമിയ.
ആഗ്ളോനിമ ചെടികൾ.

വിവിധ നിറങ്ങളിലുള്ള ഇലകളോടു കൂടിയ ഈ ചെടികൾ നമ്മുടെ ബാൽക്കണികൾക്കു ശരിക്കും അലങ്കാരം തന്നെയാണ്. നമ്മുടെ നാട്ടിൽ വിവിധ നിറങ്ങളിലുള്ള ആഗ്ളോനിമ ചെടികൾ ലഭ്യമാണ്. വലിയ രീതിയിലുള്ള സംരക്ഷണം ആവശ്യമില്ലാത്ത ഈ ചെടികളുടെ വളർച്ച സാവധാനത്തിലാണ്. അതുകൊണ്ടു തന്നെ കുറഞ്ഞ സ്ഥലത്തു അനുയോജ്യമായ ചട്ടികളിൽ ഇവ നമുക്ക് വളർത്താം.

4. സ്കേഫ്‌ളേറെ അഥവാ ഹവായിയൻ അംബ്രല്ല .

( Schefflera or Hawaiian Umbrella ).

വീട്ടിനുള്ളിൽ വളർത്താൻ യോജിച്ച ചെടികളാണ് സ്കേഫ്ളേറ
സ്കേഫ്ളേറെ ചെടികൾ.

സാധാരണയായി വളരെ പൊക്കത്തിൽ വളരുന്ന ചെടികളാണിവ. എന്നാൽ, ഇതിന്റെ പൊക്കം കുറഞ്ഞ ഇനങ്ങൾ നമുക്കു ചട്ടികളിൽ വളർത്താം. തിളങ്ങുന്ന പച്ച നിറത്തോടു കൂടിയ ഇലകളാണ് ഈ ചെടിയുടെ ഏറ്റവും വലിയ ആകർഷണം. പച്ചയും വെള്ളയും കലർന്ന ഇലകളോടു കൂടിയ ചെടികളും വീട്ടിനുള്ളിൽ വളർത്താൻ വളരെ നല്ലതു തന്നെ. കട്ടിയുള്ള തണ്ടുകളോട് കൂടിയ ചെടികളായ സ്കേഫ്‌ളേറെ, ബോൺസായ് ആയും വളർത്താം.മുകളിൽ കൊടുത്തിരിക്കുന്നത് ഏതാനും ഉദാഹരണങ്ങൾ മാത്രമാണ്. കൂടുതൽ ചെടികളെ അടുത്ത പ്രാവശ്യം ഞാൻ പരിചയപ്പെടുത്താം. ഈ ചെടികളുടെ നടീൽ രീതികൾ, സംരക്ഷണം ഇവയും പങ്കു വയ്ക്കാം. ശരിക്കും, മനോഹരമായ ഈ ചെടികളുടെ പ്രത്യേകത, വളരെ കുറഞ്ഞ പരിചരണം മാത്രം മതി എന്നുള്ളതാണ്. കേരളത്തിലെ കാലാവസ്ഥക്ക് ഏറ്റവും യോജിച്ചവയാണ് ഈ ചെടികൾ. ഇവയുടെ തൈകൾ നഴ്സറികളിൽ നിന്ന് വാങ്ങുകയോ, മറ്റു രീതികളിലൂടെ സംഘടിപ്പിക്കുകയോ ചെയ്യാം.എന്തായാലും, സ്ഥല പരിമിതി മൂലം ഇനി ചെടികളോടുള്ള സ്നേഹം ഉപേക്ഷിക്കേണ്ടി വരില്ല. നിങ്ങൾക്കും വീട്ടിനുള്ളിൽ ചെടികൾ വളർത്താം. അതുപോലെ, ബാൽക്കണിയിലും മറ്റും ഒഴിഞ്ഞു കിടക്കുന്ന സ്ഥലങ്ങൾ ചെടികൾ കൊണ്ട് മനോഹരമാക്കുക. അതായതു നിങ്ങളുടെ ഭാവനയ്ക്കനുസരിച്ച്. വീട്ടിൽ പോസിറ്റീവ് എനർജി വേണ്ടുവോളം നിറയട്ടെ.

2 thoughts on “വീട്ടിനുള്ളിൽ വളർത്താൻ യോജിച്ച ചെടികൾ.”

Leave a Reply

%d bloggers like this: