ജെയ്ഡ് ബോൺസായ് നിങ്ങൾക്കും വളർത്താം.

ജെയ്ഡ് ബോൺസായ് നിങ്ങൾക്കും വളർത്താം, വളരെ എളുപ്പത്തിൽ

വാതിലിനടുത്ത് ജെയ്ഡ് ബോൺസായ് ഭാഗൃം കൊണ്ടു വരുമെന്നു വിശ്വാസം

ജെയ്ഡ് ബോൺസായ് – Jade by the door poor no more.

ഒരു ജെയ്ഡ് മരം കൈവശമുണ്ടെങ്കിൽ എല്ലാവിധ സൗഭാഗ്യങ്ങളും നിങ്ങളെത്തേടിയെത്തും എന്നുള്ള ഒരു വിശ്വാസം പരക്കെയുണ്ട്. അതുകൊണ്ടാണ് Money Tree , Lucky Tree എന്നീ പേരുകളിലും ഈ മരം അറിയപ്പെടുന്നത്. Jade by the door , poor no more എന്ന് ഇംഗ്ലീഷിൽ ഒരു ചൊല്ലു തന്നെയുണ്ട്. വാസ്തു , ഫെങ് ഷുയി തുടങ്ങിയ എല്ലാ ശാസ്ത്രങ്ങളും ഒരു ജെയ്ഡ് ബോൺസായ് വീട്ടിൽ വളർത്തുന്നതിനെ പ്രോത്സാഹിപ്പിക്കുന്നുണ്ട് . മാത്രമല്ല ജോലി സ്ഥലത്തും ഈ ബോൺസായ് നിങ്ങൾക്കു് അനായാസം പരീക്ഷിച്ചു നോക്കാവുന്നതാണ്.

അടുത്ത കാലത്തായി വാസ്തുവിദ്യ വളരെയധികം പ്രചാരത്തിൽ വന്നതോടെ ജെയ്ഡ് മരങ്ങൾ കേരളത്തിലും ധാരാളമായി വളർത്താൻ തുടങ്ങിയിട്ടുണ്ട്.

ആഫ്രിക്കൻ വനാന്തരങ്ങളിൽ കണ്ടുവരുന്ന ജെയ്ഡ് മരങ്ങൾ ആനകളുടെ ഇഷ്ട ഭക്ഷണം കൂടിയാണ്. അതുകൊണ്ടു തന്നെ ഈ മരത്തിന് Elephant bush എന്നും പേരുണ്ട്.

ബോൺസായ് പല style ഉണ്ട്.

ജെയ്ഡ് ബോൺസായ് – Slanting style.

ഏതായാലും ബോൺസായ് ആയി വളർത്തുന്നതിന് ഏറ്റവും അനുയോജൃമായ മരമാണ് ജെയ്ഡ് എന്ന കാരൃത്തിൽ ഒട്ടും സംശയമില്ല. ജെയ്ഡ് കുടുംബത്തിൽ പെട്ട ധാരാളം മരങ്ങളുണ്ടെങ്കിലും ചെറിയ ഇലകളോടും മനോഹരമായ ശിഖരങ്ങളോടും കൂടിയ Portulacaria afra എന്ന ഇനമാണ് വൃാപകമായി ഉപയോഗിച്ചു വരുന്നത്. അല്പം വലിയ ഇലകളോടുകൂടിയ Crassula ovata എന്ന ഇനവും ഇതിനായി ഉപയോഗിക്കാറുണ്ട്.

ജെയ്ഡ് എന്ന രത്നത്തെ ഓർമ്മിപ്പിക്കുന്ന ഇലകൾ.

തിളങ്ങുന്ന പച്ച നിറത്തിലുള്ള ജെയ്ഡ് ഇലകൾ

ശരിയ്ക്കും ഹൃദയാകൃതിയും തിളക്കവുമുള്ള ഇലകൾക്ക് ‘ജെയ്ഡ് ‘എന്ന ഭാഗൃ രത്നത്തോട് ഏറെ സാമൃമുണ്ട്. അതു കൊണ്ടുതന്നെയാണ് ഈ മരത്തിനു ജെയ്ഡ് എന്ന പേരു ലഭിച്ചത്.

ജെയ്ഡ് ബോൺസായ് നിങ്ങൾക്കും വളർത്താം.

ജെയ്ഡ് മരം ബോൺസായ് ആയി വളർത്തിയെടുക്കുന്നതെങ്ങനെ എന്നു നോക്കാം.

മറ്റു മരങ്ങളെ അപേക്ഷിച്ചു വളരെ വേഗത്തിൽ ബോൺസായ് ആയി രൂപപ്പെടുത്താൻ സാധിക്കും എന്നതാണ് പ്രത്യേകത

1. ജെയ്ഡ് ബോൺസായ് – തൈകൾ വളർത്തിയെടുക്കുന്നതെങ്ങനെ.

ജെയ്ഡ് ബോൺസായ് തൈകൾ

പ്രധാനമായും കമ്പുകൾ മുറിച്ചു നട്ടാണ് ജെയ്ഡ് മരത്തിന്റെ തൈകൾ വളർത്തിയെടുക്കുന്നത്. പ്രായമായ, കേടുപാടുകൾ ഒന്നും തന്നെയില്ലാത്ത മാതൃ വൃക്ഷത്തിൽ നിന്നു വേണം കമ്പുകൾ മുറിച്ചെടുക്കാൻ. ഏകദേശം ആറിഞ്ച് വലുപ്പമുള്ള കമ്പുകൾ ഇതിനായി ഉപയോഗിക്കാം.

ജെയ്ഡ് ബോൺസായ് നിങ്ങൾക്കും വളർത്താം.

2. ജെയ്ഡ് ബോൺസായ് – കമ്പുകൾ നടുന്ന രീതി. ജെയ്ഡ് ബോൺസായ് നിങ്ങൾക്കും വളർത്താം.

ഏറ്റവും പ്രധാനപ്പെട്ട കാര്യം നടുന്നതി നുള്ള മണ്ണു തയ്യാറാക്കുക എന്നതാണ്. നല്ല നീർ വാർച്ചയുള്ള മണ്ണായിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടത് അതൃാവശൃമാണ്. കാരണം, സക്കുലന്റ് ഇനത്തിൽ പെട്ട മരമായതിനാൽ വെള്ളം കെട്ടി നിന്ന് അഴുകി പോകാൻ സാധ്യതയേറെയാണ്. ആറ്റുമണൽ 40% മണ്ണ് 30% ഉണങ്ങിയ ചാണകപ്പൊടി 30% എന്ന അനുപാതത്തിൽ വേണം നടീൽ മിശ്രിതം തയ്യാറാക്കാൻ.

ഇനി ഈ മിശ്രിതം ചട്ടിയിൽ മുക്കാൽ ഭാഗം നിറയ്ക്കുക. തീർച്ചയായും മണ്ണു നിറയ്ക്കുന്നതിനു മുൻപായി ഏതാനും ഓടിൻ കഷണങ്ങൾ ഇട്ട് ചട്ടിയുടെ ദ്വാരം അടഞ്ഞു പോകാതെ ശ്രദ്ധിക്കുക. പിന്നീട് ഇതിലേക്ക് ജെയ്ഡ് മരത്തിന്റെ കമ്പ് നടുക. എന്നിട്ടു സൂര്യപ്രകാശം ഏല്ക്കുന്ന സ്ഥലത്തു സൂക്ഷിക്കുക.

ചട്ടിയിലെ മണ്ണ് പൂർണ്ണമായി ഉണങ്ങി പോകാതെ നനച്ചു കൊടുക്കേണ്ടതാണ്. എന്നാൽ വെള്ളം അധികമാകാതെയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുകയും വേണം. ഏകദേശം രണ്ടു മാസത്തിലൊരിക്കൽ ഏതെങ്കിലും ജൈവ വളം വെള്ളത്തിൽ കലക്കി ചുവട്ടിൽ ഒഴിച്ചു കൊടുക്കുക. ഇങ്ങനെ നിങ്ങളുടെ ജെയ്ഡ് ബോൺസായ് ആദ്യം ഘട്ടം പൂർത്തിയാക്കിക്കഴിഞ്ഞു.

കൃതൃമായ പരിചരണമുണ്ടെങ്കിൽ വളരെ പെട്ടെന്നു തന്നെ വേരു പിടിച്ച് പുതിയ ഇലകൾ വളരാൻ തുടങ്ങും. ഈ ഘട്ടത്തിൽ ചെടിയെ നേരിട്ട് സൂര്യപ്രകാശം ഏല്ക്കുന്ന സ്ഥലത്തു തന്നെ വെയ്ക്കുക.

ജെയ്ഡ് ബോൺസായ് നിങ്ങൾക്കും വളർത്താം.

3. ജെയ്ഡ് ബോൺസായ് – മരത്തിലേക്കുള്ള പരിണാമം.

ശരിക്കും ഇനി മുതലാണ് നിങ്ങളുടെ ജേഡ് മരത്തിന്റെ ബോൺസായ് രീതി യിലേക്കുള്ള പരിണാമം ആരംഭിക്കുന്നത്. ഇതിന്റെ ഭാഗമായി ചെടിയെ മുകളിലത്തെ ചിത്രത്തിൽ കാണുന്നതു പോലെയുള്ള ആഴം കുറഞ്ഞ ബോൺസായ് ട്രെയിനിംഗ് പോട്ടിലേക്കു മാറ്റുക. പ്രൂണിംഗ്, വയറിംഗ്, തുടങ്ങിയ ലളിതമായ പ്രക്രിയകളിലൂടെ ഇതു വളരെ മനോഹരമായ ഒരു കലാരൂപമായി മാറ്റിയെടുക്കാം.

4. ജെയ്ഡ് ബോൺസായ് – പ്രൂണിംഗ്. ജെയ്ഡ് ബോൺസായ് നിങ്ങൾക്കും വളർത്താം.

ഇനി മുതൽ നിങ്ങൾക്ക് സ്വന്തം ഭാവനയ്ക്കനുസരിച്ച് ബോൺസായ് രൂപപ്പെടുത്തി യെടുക്കാനുള്ള സമയമാണ്. ആവശ്യമുള്ള ശിഖരങ്ങൾ മാത്രം നിലനിർത്തി ബാക്കി യുള്ളവ നീക്കം ചെയ്യുന്നതാണ് പ്രൂണിംഗ്. തീർച്ചയായും നല്ല മൂർച്ചയുള്ള കത്തിയോ ബ്ളേഡോ ഉപയോഗിച്ച് ശിഖരങ്ങൾ മുറിച്ചു മാറ്റാവുന്നതാണ്. കൂടാതെ ഇതിനു വേണ്ടിയുള്ള പ്രത്യേക ഉപകരണങ്ങൾ ഓൺലൈൻ സ്റ്റോറുകളിൽ നിന്നു വാങ്ങാൻ കിട്ടും. ശിഖരങ്ങൾ മുറിച്ചു മാറ്റിയതിനു ശേഷം പാടുകളിൽ ഏതെങ്കിലും ആന്റി ഫംഗൽ മരുന്നു പുരട്ടുന്നത് നന്നായിക്കും.

ജെയ്ഡ് ബോൺസായ് നിങ്ങൾക്കും വളർത്താം.

5. ജെയ്ഡ് ബോൺസായ് – വയറിംഗ്.

പ്രൂണിംഗിനു ശേഷം അവശേഷിക്കുന്ന ശിഖരങ്ങൾ മൃദുവായകമ്പികളുപയോഗിച്ച് വളച്ച് രൂപപ്പെടുത്തുന്ന ഘട്ടമാണിത്. സാധാരണ യായി അലൂമിനിയം അല്ലെങ്കിൽ ചെമ്പു കമ്പികളാണ് ഇതിനായി ഉപയോഗിക്കുന്നത്. ശിഖരങ്ങളിൽ കമ്പി ചുറ്റുന്നത് ശ്രദ്ധ യോടെ ചെയ്യേണ്ട കാര്യമാണ്. കൂടുതൽ മുറുകെ ചുറ്റുന്നത് ശിഖരങ്ങളിൽ പാടുകളുണ്ടാക്കുന്നതിനും തന്മൂലം ഭംഗി നഷ്ടപ്പെടുന്നതിനും സാദ്ധ്യതയുണ്ട്.

ഇങ്ങനെ പ്രൂണിംഗ് വയറിംഗ് എന്നിവ പൂർത്തിയായതിനു ശേഷം, ബോൺസായ് വളർത്തലിന്റെ ഏറ്റവും പ്രധാന ഭാഗമായ റീ പോട്ടിംഗ് ചെയ്യാവുന്നതാണ്.

ജെയ്ഡ് ബോൺസായ് നിങ്ങൾക്കും വളർത്താം വളരെ എളുപ്പത്തിൽ

6. ജെയ്ഡ് ബോൺസായ് – റീ പോട്ടിംഗ്.

ഇനി നിങ്ങളുടെ ജെയ്ഡ് മരത്തെ ഒരു ആഴം കുറഞ്ഞ ഭംഗിയുള്ള ബോൺസായ് ചട്ടിയിലേക്കു മാറ്റാം. ഇതിനായി പ്രത്യേകം രൂപകല്പന ചെയ്തിട്ടുള്ള പല വലിപ്പത്തിലും ആകൃതിയിലുമുള്ള ചട്ടികൾ മാർക്കറ്റിൽ വാങ്ങാൻ കിട്ടും.

ആദൃം റീപോട്ടിംഗിനു വേണ്ടി ബോൺസായ് മരത്തെ മണ്ണോടു കൂടി ചട്ടിയിൽ നിന്നും ഇളക്കിയെടുക്കുക. പിന്നീട് അതിന്റെ വേരുകൾ മൂന്നിൽ രണ്ടു ഭാഗം നിലനിർത്തി ബാക്കി ഭാഗം മുറിച്ചു മാറ്റുക. ചട്ടിയിൽ ആദ്യം സൂചിപ്പിച്ച അതേ അനുപാതത്തിൽ തന്നെയുള്ള മിശ്രിതം നിറക്കുക. റീ പോട്ടിംഗിനും നേരത്തെ സൂചിപ്പിച്ച നടീൽ രീതി തന്നെ ആവർത്തിക്കുക. കുറച്ചു ദിവസം നേരിട്ടു സൂര്യപ്രകാശം ഏല്ക്കാത്ത സ്ഥലത്തു സൂക്ഷിക്കുക. പിന്നീട് നല്ല സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്തേക്കു മാറ്റി വയ്ക്കുക. പതിവായി നനയ്ക്കുകയും ഏതെങ്കിലും ജൈവ വളം നേർപ്പിച്ച് മാസത്തിൽ ഒരിക്കൽ നല്കുകയും ചെയ്യേണ്ടത് അതൃാവശൃമാണ്.

നിങ്ങളുടെ മനോഹരമായ ജെയ്ഡ് ബോൺസായ് തയ്യാറായിക്കഴിഞ്ഞു.

ജെയ്ഡ് ബോൺസായ് നിങ്ങൾക്കും വളർത്താം വളരെ എളുപ്പത്തിൽ

ഓർക്കുക, നമ്മുടെ ശ്രദ്ധയും പരിചരണവും അനുസരിച്ചായിരിക്കും ബോൺസായ് മരത്തിന്റെ ആരോഗ്യവും സൗന്ദര്യവും.

ഈ കാര്യങ്ങൾ എല്ലാം മനസ്സിൽ വച്ചു കൊണ്ട് ഒരു ജെയ്ഡ് ബോൺസായ് വളർത്തുന്നതിനെപ്പറ്റി ആലോചിക്കുക. ഭാഗൃം നിങ്ങളെ തേടിയെത്തട്ടെ!

*******

Leave a Reply

%d bloggers like this: